Rain Alert

പാലക്കാട് മണ്ണാർക്കാട് പുഴയിൽ കാൽവഴുതി വീണ് രണ്ട് പേർക്ക് പരിക്ക്
പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കാൽവഴുതി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മണ്ണാർക്കാട് സ്വദേശികളായ മരയ്ക്കാർ, പേരമകൾ ഇഷ മറിയം എന്നിവർക്കാണ് പരുക്കേറ്റത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കുറയാൻ സാധ്യത; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് കുറഞ്ഞ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുള്ള നിയന്ത്രണം പിൻവലിച്ചു.

തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരാൾ മരിച്ചു; സംസ്ഥാനത്ത് മൂന്ന് മരണം
തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരാൾ മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങും വഴി തെങ്ങ് വീണ് പരിക്കേറ്റ വിഴിഞ്ഞം സ്വദേശി ബിബിനാണ് മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കാസർഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മറ്റു ജില്ലകളിലെ സ്ഥിതി ഇങ്ങെനെ
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കുകയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒമ്പത് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചില നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കോരപ്പുഴ, മണിമലയാർ, അച്ചൻകോവിലാർ, മീനച്ചിലാർ എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴക്കും
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് സൈറൺ നൽകും. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങുക. കേരളത്തിൽ ഈ വർഷം ശരാശരിയെക്കാൾ അധികം മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കനത്ത മഴയിൽ ബെംഗളൂരുവിൽ വെള്ളക്കെട്ട്; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്
ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കേരളത്തിൽ വേനൽമഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.