Railway Recruitment

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ ജോലിക്ക് അവസരം; 368 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് 368 ഒഴിവുകൾ വന്നിരിക്കുന്നു. 20 മുതൽ 33 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

റെയിൽവേയിൽ 3000+ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം!
ഇന്ത്യൻ റെയിൽവേയുടെ കീഴിൽ 3000-ൽ അധികം അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി അടുക്കുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (ആർആർസി) നടത്തുന്ന ഈ നിയമനത്തിലൂടെ കേന്ദ്ര സർക്കാർ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

റെയിൽവേയിൽ 3.12 ലക്ഷം ഒഴിവുകൾ; നിയമനം വൈകുന്നു
ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 3.12 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. നിലവിൽ 12.20 ലക്ഷം സ്ഥിരം ജീവനക്കാരും 7.5 ലക്ഷം കരാർ ജീവനക്കാരുമാണ് റെയിൽവേയിലുള്ളത്. നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്.

വെസ്റ്റേണ് റെയില്വേയില് 5,066 അപ്രന്റിസ് ഒഴിവുകള്; അപേക്ഷ ക്ഷണിച്ച് റെയില്വേ റിക്രൂട്ട്മെന്റ് സെല്
വെസ്റ്റേണ് റെയില്വേയില് 5,066 അപ്രന്റിസ് ഒഴിവുകളിലേക്ക് റെയില്വേ റിക്രൂട്ട്മെന്റ് സെല് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര് 23 മുതല് ഒക്ടോബര് 22 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായ 15-24 വയസ്സുള്ളവർക്ക് അപേക്ഷിക്കാം.