അങ്കമാലി-എരുമേലി ശബരി പാതയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സഹകരണമില്ലായ്മയെ കുറിച്ച് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ചെലവ് പങ്കിടുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സംസ്ഥാനം മൗനം പാലിക്കുന്നതായി കേന്ദ്രം അറിയിച്ചു. 3726 കോടി രൂപയാണ് പദ്ധതിക്ക് നിലവിൽ പ്രതീക്ഷിക്കുന്ന ചെലവ്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ബാലരാമപുരത്തേക്ക് 10.70 കിലോമീറ്റർ റെയിൽപ്പാത നിർമ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. 9.43 കിലോമീറ്റർ തുരങ്കപ്പാതയായിരിക്കും ഇത്. 1400 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണം കൊങ്കൺ റെയിൽ കോർപ്പറേഷൻ നടത്തും.