Railway Jobs

റെയിൽവേയിൽ 2000-ൽ അധികം ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000-ൽ അധികം ഒഴിവുകളുണ്ട്. 2025 ഒക്ടോബർ 31 മുതൽ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,400 രൂപയും മറ്റ് അലവൻസുകളും ലഭിക്കും.

ഐ.ടി.ഐ., പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം; വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
വ്യാവസായിക പരിശീലന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെയും ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് തസ്തികകളിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 25-ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ ജോലിക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 14
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്ത് 368 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇന്ത്യൻ റെയിൽവേയിൽ 9,970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ 9,970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 11 വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. പത്താം ക്ലാസും ഐടിഐ യോഗ്യതയുമാണ് അടിസ്ഥാന യോഗ്യത.

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷിക്കാൻ ഡിസംബർ 27 വരെ അവസരം
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുണ്ട്. യോഗ്യത പത്താം ക്ലാസും ഐടിഐയുമാണ്. ഡിസംബർ 27 വരെ അപേക്ഷിക്കാം.