rahulmamkoottathil

Neethu Vijayan Facebook post

പിഷാരടിക്കും രാഹുലിനുമെതിരെ നീതു വിജയൻ;ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

നിവ ലേഖകൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ, രമേഷ് പിഷാരടിക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തത് എഫ്ഐആറിൻ്റെയോ കോടതിവിധിയുടെയോ അടിസ്ഥാനത്തിലല്ലെന്ന് നീതു വ്യക്തമാക്കുന്നു. ലഭിച്ച പരാതികളുടെയും ബോധ്യത്തിൻ്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്നും അവർ കൂട്ടിച്ചേർത്തു.

Rahul Mamkoottathil allegations

രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്? ഡിജിപി റിപ്പോർട്ട് തേടി, മുഖ്യമന്ത്രിയുടെ പ്രതികരണം നിർണ്ണായകം

നിവ ലേഖകൻ

ലൈംഗികാരോപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പോലീസ് കേസെടുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ ഡിജിപി നിർദ്ദേശം നൽകി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Rahul Mamkoottathil resignation

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതുവികാരം; കോൺഗ്രസ് രാജി വാങ്ങിക്കണം: മന്ത്രി വി.എൻ. വാസവൻ

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതുവികാരമാണെന്നും കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കാൻ സമ്മർദ്ദമേറുന്ന ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ കോൺഗ്രസ്സ് ഹൈക്കമാൻഡിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം രാജി ഉണ്ടാകുമെന്നാണ് സൂചന.

Rahul Mamkoottathil controversy

രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു; രാജി ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്ത്

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷം ശക്തമാകുന്നു. അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് പല നേതാക്കളും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകരോട് വി ഡി സതീശൻ ആവശ്യപ്പെട്ടു.

Rahul Mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ചാറ്റുകൾ പുറത്ത്; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം

നിവ ലേഖകൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ കൂടുതൽ ചാറ്റുകൾ പുറത്ത്. പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്.