RahulEaswar

രാഹുൽ ഈശ്വറിനെ ടെക്നോപാർക്കിലെ ഓഫീസിൽ എത്തിച്ച് പോലീസ് തെളിവെടുത്തു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. രാഹുൽ ഈശ്വറിനെ നാളെ വൈകുന്നേരം വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ പരാതികൾ നിലവിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നതിനെ പോലീസ് ശക്തമായി എതിർക്കും. രാഹുൽ ഈശ്വർ നിരാഹാര സമരത്തിൽ ആണെന്ന് അറിയിച്ചതിനെ തുടർന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം തിരച്ചില് തുടരുന്നു. രാഹുലിനെതിരെ കൂടുതല് നടപടിയെടുക്കുന്ന കാര്യത്തില് കോണ്ഗ്രസില് ധാരണയായിട്ടുണ്ട്. സൈബര് അധിക്ഷേപ പരാതിയില് അറസ്റ്റിലായ രാഹുല് ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു.

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കേസ് പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.