Rahul Mankoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ; യൂത്ത് കോൺഗ്രസിൽ തർക്കം രൂക്ഷം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കുന്നതിലുള്ള വൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് ആക്ഷേപം.

രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കാതെ സിപിഐഎം; പ്രതികരണങ്ങളിലൊതുക്കി പ്രതിഷേധം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സി.പി.ഐ.എം. പതിവ് രീതിയിലുള്ള പ്രതികരണങ്ങളില് ഒതുങ്ങുന്നതല്ലാതെ, രാജി ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങാന് പാര്ട്ടി തയ്യാറായിട്ടില്ല. അതേസമയം, രാഹുലിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. രാജി ആവശ്യം ശക്തമായി ഉയരുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ പരോക്ഷ വിമർശനവുമായി വിഷ്ണു സുനിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിലിന്റെ പരോക്ഷ വിമർശനം. തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നും സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൻ്റെ സ്നേഹചങ്ങല തകരരുതെന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവശ്യപ്പെട്ടു. ബിന്ദു എന്ന രോഗിയുടെ അമ്മ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കൊല്ലപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാരാണെന്നും അദ്ദേഹം വിമർശിച്ചു.

നിയമവാഴ്ചയെ അട്ടിമറിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമവാഴ്ചയെ അട്ടിമറിക്കുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ട എംഎൽഎക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് സ്റ്റേഷൻ ഉപരോധത്തിലും നടപടിയെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഎൽഎയുടെ നടപടി സിമ്പതി പിടിച്ചുപറ്റാനുള്ള മൂന്നാംകിട രാഷ്ട്രീയമാണെന്നും പ്രശാന്ത് ശിവൻ വിമർശിച്ചു.

തെരഞ്ഞെടുപ്പിന് മുൻപ് പാലക്കാട് ഫ്ലാറ്റിൽ താമസമാക്കി രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നഗരത്തിലെ പുതിയ ഫ്ലാറ്റിൽ താമസം ആരംഭിച്ചു. തെരഞ്ഞെടുപ്പിന് മുൻപുള്ള ഈ നീക്കം മണ്ഡലത്തിൽ സാന്നിധ്യം ഉറപ്പിക്കാനാണ്. പാലുകാച്ചൽ ചടങ്ങും ക്ഷേത്ര സന്ദർശനവും നടത്തിയ രാഹുൽ, ഇപ്പോൾ വോട്ടു തേടി സജീവമാണ്.