Rahul Mankootathil

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അടൂർ പ്രകാശ്; പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് രംഗത്ത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തെന്ന് സണ്ണി ജോസഫ്; തുടർനടപടി സർക്കാരിന്റെ കയ്യിലെന്ന് മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കെ. മുരളീധരനും പ്രതികരിച്ചു. പരാതി ലഭിച്ച ഉടൻ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണത്തിനനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് കോൺഗ്രസ് ധാരണയിലെന്ന് എം.ടി. രമേശ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സി.പി.ഐ.എം പിന്മാറിയത് ജമാഅത്തെ ഇസ്ലാമിയെ ഭയന്നാണ്. ബിജെപി നേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നും ആനന്ദ് തമ്പിക്ക് പാർട്ടിയിൽ ഉത്തരവാദിത്തം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രതികരണവുമായി വി.ഡി. സതീശനും സണ്ണി ജോസഫും
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ സജീവമാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്റെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ മറുപടിയില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി: കേസിൽ വഴിത്തിരിവ്?
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഗർഭച്ഛിദ്രത്തിന് ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കും. പരാതി നൽകിയാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കും.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷാഫി പറമ്പിൽ എം.പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പിനെ ഏറ്റവും കോൺഫിഡൻസിൽ സമീപിക്കുന്നത് യുഡിഎഫും കോൺഗ്രസുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വീണ്ടും ചർച്ചകളിൽ; അതൃപ്തി അറിയിച്ച് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വീണ്ടും ശ്രദ്ധ നേടുന്നു. എന്നാൽ, രാഹുൽ പാർട്ടിയുടെ ഭാഗമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പ്രചാരണം ശരിയല്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ വി കെ ശ്രീകണ്ഠൻ എംപി രാഹുലിന്റെ പ്രചാരണത്തെ പിന്തുണച്ചു .

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് ബിജെപി ആരോപിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും ഇതിനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.

ലൈംഗികാരോപണം: നിയമപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണത്തിൽ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

സർക്കാർ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിലേക്ക് ക്ഷണിച്ച് സി.വി സതീഷ്
സംസ്ഥാന സർക്കാരിന്റെ ജില്ലാ പട്ടയ മേളയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തത് ശ്രദ്ധേയമായി. മന്ത്രി കെ കൃഷ്ണൻകുട്ടി, ശാന്തകുമാരി എംഎൽഎ എന്നിവർക്കൊപ്പം വേദി പങ്കിട്ടു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ പരിപാടിയിൽ പങ്കെടുത്തതിന് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് സി വി സതീഷ് രംഗത്തെത്തി.

രാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം: പാലക്കാട് നഗരസഭാ അധ്യക്ഷയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ട സംഭവത്തിൽ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെതിരെ ബിജെപി രംഗത്ത്. പ്രമീള ശശിധരന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി വിലയിരുത്തി. സംഭവത്തിൽ ചെയർപേഴ്സണെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സി.കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.

രാഹുലിനൊപ്പം വേദി പങ്കിട്ട നഗരസഭാധ്യക്ഷയ്ക്കെതിരെ വിമർശനവുമായി ബിജെപി
പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ വിമർശനവുമായി രംഗത്ത്. രാഹുലുമായി വേദി പങ്കിടരുതെന്ന പാർട്ടി നിലപാട് ലംഘിച്ച ചെയർപേഴ്സണിന്റെ നടപടിയിൽ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. പ്രമീള ശശിധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സി കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.