Rahul Mamkoottathil

മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതി നൽകി. കുറ്റം ചെയ്തിട്ടില്ലെന്നും നിയമപരമായി പോരാടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ സ്ഥാനമില്ലെന്ന് കെ.സി. വേണുഗോപാൽ; CPM മറുപടി പറയണമെന്ന് ആവശ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിച്ചെന്ന് കെ.സി. വേണുഗോപാൽ. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ഇത് വലിയ ചർച്ചയാകുമെന്നും സി.പി.എം ഇതിന് മറുപടി പറയണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; നടപടി ആവശ്യപ്പെട്ട് സജന ബി സാജൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്. രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണമെന്നും സജന കുറിപ്പിൽ പറയുന്നു.

രാഹുലിനെതിരെ സര്ക്കാർ നടപടിയെടുത്താൽ കോൺഗ്രസ് അച്ചടക്കം കടുപ്പിക്കും: കെ. മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ. സർക്കാർ നടപടിയെടുത്താൽ പാർട്ടി അച്ചടക്കം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്. രാഹുലിനെ അറസ്റ്റ് ചെയ്യാത്തതിൽ സംശയങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു.

രാഹുലിനെതിരായ ആരോപണം ഗുരുതരം; കോൺഗ്രസ് ഒളിച്ചുകളിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണെന്നും സസ്പെൻഷൻ വെറും പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ലേബർ കോഡ് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ യോജിക്കാൻ കഴിയുന്നവരുമായി ചേർന്ന് പ്രതിഷേധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് ജയരാജൻ
രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് എം.വി. ജയരാജൻ. പ്രതിഷേധം കായികമായി നേരിടുന്നതിനെതിരെയും എല്ലാ വർഗ്ഗത്തിലെ പീഡകരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുന്നുവെന്ന് ആരോപണം.

രാഹുൽ യുഡിഎഫ് പ്രചാരകനാവാം; ബിജെപി ചെയർപേഴ്സൺമാരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ
യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ബിജെപി വിട്ട് വർഗീയത ഒഴിവാക്കി കോൺഗ്രസിലേക്ക് വന്നാൽ പ്രമീള ശശിധരനെയും പ്രിയ അജയനെയും സ്വീകരിക്കുമെന്നും വി കെ ശ്രീകണ്ഠൻ എംപി അറിയിച്ചു. വനിതകൾക്ക് പദ്ധതി പ്രഖ്യാപിക്കുന്ന മോദി, പാലക്കാട് നഗരസഭയിലെ ചെയർപേഴ്സൺമാരായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നത് അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പത്രിക നൽകി യുഡിഎഫ് സ്ഥാനാർത്ഥികൾ
പാലക്കാട് പിരായിരി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം എത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫിൻ്റെ മതേതര ശക്തികേന്ദ്രമായി പിരായിരി തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. നേരത്തെ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

ലൈംഗികാതിക്രമ കേസിൽ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ
ലൈംഗികാതിക്രമ കേസിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ തിരിച്ചെത്തി. കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലായിരുന്നു രാഹുലിന്റെ സാന്നിധ്യം. സസ്പെൻഷനിലായിരിക്കെ രാഹുൽ പാർട്ടി വേദിയിലെത്തിയതിനെക്കുറിച്ച് നേതൃത്വം പ്രതികരിച്ചിട്ടില്ല.

രാഹുലിനെ ആരും വിളിച്ചില്ല, കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്ന് എ.തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്നും കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി നൽകും. പഞ്ചായത്തിൻ്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവം; മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്. എന്നാൽ ആരോപണവിധേയരായ വ്യക്തികൾ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് മന്ത്രി വ്യക്തമാക്കി.
