Rahul Mamkoottathil

ഹീനകൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകരുന്നു; ഇ.പി. ജയരാജൻ
ഹീനമായ പ്രവർത്തികളെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് സ്വയം തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് ഇ.പി. ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന നേതാക്കൾക്ക് ഭാര്യയും മക്കളുമില്ലേ എന്നും ഇ.പി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുലിനെ കൊണ്ടുവന്നതിലൂടെ നാട് ലജ്ജിച്ചുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ വിഷയത്തിൽ വി.ഡി. സതീശന്റെ പ്രതികരണം; സിപിഐഎമ്മിനെതിരെ വിമർശനം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയെ വി.ഡി. സതീശൻ ന്യായീകരിച്ചു. 'വീക്ഷണം' ദിനപത്രത്തിന്റെ മുഖപ്രസംഗത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം, സി.പി.ഐ.എമ്മിന്റെ വിമർശനങ്ങളെയും പ്രതിരോധിച്ചു. നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും സതീശൻ പ്രസ്താവിച്ചു.

രാഹുലിനെ പിന്തുണച്ച് മുഖപത്രം; സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ച് മുരളീധരന്
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗിക പീഡന കേസിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്. രാഹുലിനെതിരെ പരാതി വന്നപ്പോൾ സി.പി.ഐ.എം ധാർമ്മികത പറയുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. സ്വർണം കട്ടവരെ പുറത്താക്കാത്തവർ കോൺഗ്രസിനെ ഉപദേശിക്കാൻ വരേണ്ടെന്നും മുരളീധരൻ വിമർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചെന്ന് ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. ആരോപണം ഉയർന്നതിനെ തുടർന്ന് രാഹുലും പാർട്ടിയും ഒരുമിച്ചെടുത്ത തീരുമാനമാണ് മാറി നിൽക്കുക എന്നത്. രാഹുൽ വിഷയം കോൺഗ്രസ് യുവനിരക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരായ പരാതി: യുവതിക്ക് ബിജെപി ബന്ധമില്ലെന്ന് സി.കൃഷ്ണകുമാർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ. പരാതി നൽകിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്നും രാഹുലിന്റെ വാദങ്ങൾ ദുർബലമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ലൈംഗിക പീഡന കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. യുവതിയെ പലതവണ പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: നിയമനടപടികളെ സ്വാഗതം ചെയ്ത് കെ.സി. വേണുഗോപാൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ നിയമനടപടികളെ സ്വാഗതം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത ഒരാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉയർന്നതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് സർക്കുലർ; പ്രതികരണവുമായി ഫാത്തിമ തഹ്ലിയ
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ശക്തമാക്കി. എംഎൽഎയ്ക്കെതിരായ യുവതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഫാത്തിമ തഹ്ലിയ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി; യൂത്ത് കോൺഗ്രസ് സംരക്ഷിക്കാനില്ലെന്ന് ഒ ജെ ജനിഷ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരുന്നതിന് മുമ്പേ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി. കേസിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും യൂത്ത് കോൺഗ്രസ് എതിര് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക പീഡനക്കേസില് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള് സജീവമാക്കി പൊലീസ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആറിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനും സുഹൃത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണം; കെ.കെ ശൈലജ
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് കെ.കെ ശൈലജ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ ശൈലജ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില് രാഹുല് മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെയും പ്രതി ചേര്ത്തിട്ടുണ്ട്.

രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി നടി റിനി ആൻ ജോർജ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നടി റിനി ആൻ ജോർജ് പ്രതികരിച്ചു. അന്വേഷണ സംഘം ബന്ധപ്പെട്ടാൽ അറിയാവുന്ന കാര്യങ്ങൾ പറയുമെന്നും അവർ വ്യക്തമാക്കി. ഇനിയും പരാതികൾ വരുമെന്നും, ബുദ്ധിമുട്ടുകൾ നേരിട്ട മറ്റു പെൺകുട്ടികൾ മുന്നോട്ട് വരണമെന്നും റിനി കൂട്ടിച്ചേർത്തു.