Rahul Mamkoottathil

ലൈംഗികാതിക്രമ കേസിൽ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും കോൺഗ്രസ് വേദിയിൽ
ലൈംഗികാതിക്രമ കേസിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ തിരിച്ചെത്തി. കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലായിരുന്നു രാഹുലിന്റെ സാന്നിധ്യം. സസ്പെൻഷനിലായിരിക്കെ രാഹുൽ പാർട്ടി വേദിയിലെത്തിയതിനെക്കുറിച്ച് നേതൃത്വം പ്രതികരിച്ചിട്ടില്ല.

രാഹുലിനെ ആരും വിളിച്ചില്ല, കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്ന് എ.തങ്കപ്പൻ
രാഹുൽ മാങ്കൂട്ടത്തിലിനെ ആരും വിളിച്ചിട്ടില്ലെന്നും കണ്ണാടിയിൽ യോഗം ചേർന്നിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ കെപിസിസി മറുപടി നൽകും. പഞ്ചായത്തിൻ്റെ വികസന കാര്യങ്ങൾക്കാണ് രാഹുൽ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവം; മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്. എന്നാൽ ആരോപണവിധേയരായ വ്യക്തികൾ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് മന്ത്രി വ്യക്തമാക്കി.

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
പി.എം ശ്രീ പദ്ധതിയിൽ കേരളം പങ്കുചേർന്നതിനെ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. മന്ത്രി വി. ശിവൻകുട്ടി "സംഘിക്കുട്ടി"യെപ്പോലെ പെരുമാറുന്നുവെന്ന് ആരോപിച്ചു. കേന്ദ്രം ഫണ്ട് തടഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്തിന് 1158.13 കോടി രൂപ നഷ്ടമായെന്നും, ഒപ്പിട്ടതിനാൽ 1476 കോടി രൂപ ലഭിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

പി.എം. ശ്രീ: സംസ്ഥാന സർക്കാർ നിലപാടിനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിലും കെ.എസ്.യുവും
പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിലും കെ.എസ്.യുവും രംഗത്ത്. ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നൽകുന്നതിന് തുല്യമാണെന്ന് കെ.എസ്.യു ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നുള്ള നടപടി മുന്നണി മര്യാദകൾ ലംഘിക്കുന്നതാണെന്നും വിമർശനമുണ്ട്.

ജയിലിൽ രാഹുൽ മാങ്കുട്ടത്തിൽ; സന്ദീപ് വാര്യരെ സന്ദർശിച്ചു
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിൽ സന്ദർശിച്ചു. കൊട്ടാരക്കര സബ് ജയിലിൽ സന്ദീപ് വാര്യരെയും മറ്റ് പ്രവർത്തകരെയും കാണാനാണ് രാഹുൽ എത്തിയത്. ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം രാഹുലിനെ സ്വീകരിച്ചു.

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകുന്നു; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ഇന്ന് മുതൽ രാഹുൽ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. രാഹുലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും പദ്ധതിയിടുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ ഓഫീസിൽ; സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ
വിവാദങ്ങൾക്കിടയിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് ഓഫീസിൽ തിരിച്ചെത്തി. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിൽ എത്തിയത്. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി, പ്രാദേശിക നേതാക്കൾ പിന്തുണ അറിയിച്ചു.

38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും
ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 38 ദിവസത്തിന് ശേഷം പാലക്കാട് തിരിച്ചെത്തി. ഇന്ന് രാവിലെ 10.30ന് അദ്ദേഹം മാധ്യമങ്ങളെ കാണും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാഹുലിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തിയേക്കും; ശക്തമായ സുരക്ഷ ഒരുക്കി പോലീസ്
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് മണ്ഡലത്തിൽ എത്തിയേക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. രാഹുലിനെതിരെ നിലവിൽ തേർഡ് പാർട്ടി പരാതികൾ മാത്രമാണുള്ളത്.

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; പ്രതിഷേധം കനക്കുന്നു
രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ തിരിച്ചെത്തുന്ന അദ്ദേഹത്തിനെതിരെ ബിജെപിയും ഡിവൈഎഫ്ഐയും പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉയർന്നതിന് ശേഷം എംഎൽഎ മണ്ഡലത്തിൽ എത്തിയിരുന്നില്ല.
