Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഞെട്ടിക്കുന്നെന്ന് കെ.കെ. ശൈലജ
രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലുകൾ പൊതുസമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി കെ സുധാകരൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ കെ. സുധാകരൻ പ്രതികരിച്ചു. വിഷയം പാർട്ടി തലത്തിൽ ചർച്ച ചെയ്യേണ്ടതാണെന്നും വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ തീരുമാനമെടുക്കാൻ പാർട്ടിയ്ക്ക് കഴിയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

രാഹുലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി വി.ഡി. സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വിഷയത്തിൽ താൻ തന്നെ മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പൊതുപ്രവർത്തകർ മാതൃകയാക്കാവുന്ന രീതിയിൽ പെരുമാറണമെന്നും ഇത്തരത്തിലുള്ള പ്രവണതകൾ ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി വി.പി. ദുൽഖിഫിൽ; രാജിക്ക് ഹൈക്കമാൻഡ് നിർദ്ദേശം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.പി. ദുൽഖിഫിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടി യൂത്ത് കോൺഗ്രസ്; രാജിക്ക് സാധ്യത
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അശ്ലീല സന്ദേശ വിവാദത്തിൽ ദേശീയ നേതൃത്വം വിശദീകരണം തേടി. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നും സൂചനയുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത നിലപാടുമായി വി.ഡി. സതീശൻ; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിക്കുന്നു. അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചേക്കുമെന്നും സൂചന. എഐസിസി ഇടപെട്ട് കെപിസിസിക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി.

യുവനേതാവിനെതിരെ ആരോപണം: പ്രതികരണവുമായി ഇ.എൻ. സുരേഷ് ബാബു
യുവ രാഷ്ട്രീയ നേതാവിനെതിരായുള്ള നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ഇങ്ങനെയുള്ളവരെ ചർച്ചക്ക് വിളിക്കുമ്പോൾ വനിത ആങ്കർമാരെ ഇരുത്തരുതെന്നും ഇയാൾ വളർന്നത് റീൽസിലൂടെയാണെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചേക്കും
അശ്ലീല സന്ദേശ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജി വെക്കാൻ രാഹുലിനോട് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ ആരോപണങ്ങൾ ഉന്നയിച്ചു. രാഹുലിനെതിരെ പല സ്ത്രീകളും ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടും അദ്ദേഹം അവഗണിച്ചുവെന്ന് ഹണി ആരോപിച്ചു. തെളിവുകളുണ്ടെന്നും, മാനനഷ്ടക്കേസ് നൽകിയാൽ നേരിടാൻ തയ്യാറാണെന്നും ഹണി വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം; പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച്
യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം. പാലക്കാട് എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥ: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യമന്ത്രിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്.