Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. അഡ്വ. എസ് രാജീവ് മുഖേനയാണ് ജാമ്യാപേക്ഷ നൽകുന്നത്. ഗർഭിണിയായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ പലതവണ പീഡിപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ പിആർ ഏജൻസിയെ ഉപയോഗിച്ചെന്നും അദ്ദേഹത്തെ ആരും ന്യായീകരിക്കരുതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണയെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. രാഹുലിനെ പിന്തുണയ്ക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. രാഹുലിന് അന്തസ്സുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസ്; ബലാത്സംഗം, ഭ്രൂണഹത്യ എന്നീ വകുപ്പുകളും ചുമത്തി
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.

രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി; യുവതിയുടെ മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴി. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത്. യുവതി മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയെന്നും മൊഴിയിൽ പറയുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് രാഹുൽ പാലക്കാട് വിട്ടെന്നും സൂചനയുണ്ട്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എംഎൽഎ പാലക്കാട് വിട്ടതെന്നാണ് വിവരം. യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: കോൺഗ്രസ് നിരീക്ഷിക്കുന്നു, അറസ്റ്റുണ്ടായാൽ നടപടി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് തുടർനടപടികൾ നിരീക്ഷിക്കുന്നു. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് ഉടൻ? പരാതിക്കാരിയുടെ മൊഴിയെടുത്തു, വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി നാടകമെന്ന് അഭിഭാഷകൻ
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതി നാടകമാണെന്ന് അഭിഭാഷകൻ ജോർജ് പൂന്തോട്ടം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ശബരിമല വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. യുവതിയുടെ പരാതിയിൽ ദുരൂഹതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം; കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പാലക്കാട്ടെ എംഎൽഎ ഓഫീസിൽ പ്രതിഷേധം നടത്തി. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ സർക്കാരിന് എല്ലാ പിന്തുണയുമെന്ന് ഷാഫി പറമ്പിൽ എം.പി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ നിയമപരമായ കാര്യങ്ങൾ നടക്കട്ടെയെന്ന് ഷാഫി പറമ്പിൽ എം.പി. പരാതിയിൽ സർക്കാർ നടപടിയുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഹുലിനെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോൾ കള്ളക്കേസുകൾ ഉണ്ടാകുന്നത് സാധാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.