Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും വിവാദങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാനാകും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കേൾക്കണമെന്ന് കോൺഗ്രസ്; രാജി സമ്മർദ്ദം കുറയുന്നു
അശ്ലീല സന്ദേശ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗം കേൾക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. രാജി വെക്കുന്നതിന് മുൻപ് രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് കെപിസിസി അധ്യക്ഷനുമായുള്ള ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാക്കൾ രാജി സമ്മർദ്ദത്തിൽ നിന്നും പിന്നോട്ട് പോവുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുത്: രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം തള്ളി എ.പി. അനിൽകുമാർ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ തള്ളി. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

രാജിയില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസിൽ രാജി ആവശ്യം ശക്തം
രാജി വെക്കില്ലെന്ന നിലപാടിൽ ഉറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തുടരാനാണ് രാഹുലിന്റെ തീരുമാനം.

രാജി സമ്മർദ്ദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
രാജി സമ്മർദ്ദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പ്രധാന നേതാക്കൾ അടൂരിലെ രാഹുലിന്റെ വസതിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഉടൻ പാലക്കാട്ടേക്ക് ഉണ്ടാകില്ലെന്നും അടൂരിലെ വീട്ടിൽ തുടരുമെന്നും രാഹുൽ നേതാക്കളെ അറിയിച്ചു.

രാഹുലിനെ തള്ളി ടി.എൻ. പ്രതാപൻ; പൊതുപ്രവർത്തകർ കളങ്കരഹിതരാകണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ വിമർശനവുമായി രംഗത്ത്. പൊതുപ്രവർത്തകർ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും കളങ്കമില്ലാത്തവരായിരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ടി.എൻ. പ്രതാപൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യും; ലീഗിന് ഇടപെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു; രാജി ആവശ്യപ്പെട്ട് പി.കെ. ശ്രീമതി
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. അതേസമയം, രാഹുലിനെ പിന്തുണച്ച് ദീപാ ദാസ് മുൻഷി രംഗത്തെത്തി.

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയെന്ന് ഡോ. പി. സരിൻ
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി. സരിൻ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ കളിപ്പാവയാക്കി അധികാരം കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചവരുടെ പതനമാണ് ഇപ്പോഴത്തേതെന്നും സരിൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സരിൻ വിമർശനം ഉന്നയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് എസ്എഫ്ഐ പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ചെങ്കിലും, എംഎൽഎയായി രാഹുൽ തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.