Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക്; മുൻകൂർ ജാമ്യം കോടതി തള്ളി
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചാണ് കോടതിയുടെ നടപടി. അറസ്റ്റ് തടയാത്തതിനാൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.

രാഹുലിനെതിരെ കവിതയുമായി ഷറഫുന്നീസ; രൂക്ഷ വിമർശനം
രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമർശിച്ച് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ രംഗത്ത്. ഗർഭച്ഛിദ്രത്തിനെതിരെ ഫെയ്സ്ബുക്കിൽ കവിത എഴുതിയാണ് വിമർശനം. കവിതയിലെ വരികൾ രാഹുലിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് കരുതപ്പെടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ; ബെംഗളൂരുവിൽ എത്തിച്ചത് ആര്?
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാഹുലിനെ സഹായിച്ച മറ്റൊരാളും കസ്റ്റഡിയിലുണ്ട്. കർണാടക കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

രാഹുലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായിക്കുന്നു; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു
രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് സഹായമില്ലാതെ രാഹുലിന് ഒളിവിൽ കഴിയാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിനെതിരെയുള്ള പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി!
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പറയും. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. മുൻകൂർ ജാമ്യം ലഭിച്ചാൽ നടപടി ഒഴിവാക്കാമെന്ന ലക്ഷ്യത്തിൽ രാഹുലിനെതിരായുള്ള കെപിസിസി നേതൃത്വത്തിന്റെ നടപടി വൈകുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: കൂടുതൽ പ്രതികരണവുമായി സജന ബി. സാജൻ
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി. സാജൻ പ്രതികരിക്കുന്നു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ സജന എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സജ്ന ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന 23കാരി നൽകിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; വി.എം. സുധീരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. രേഖാമൂലം പരാതി ലഭിച്ചതിനാൽ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നടപടി വൈകുന്നതിൽ വിമർശനവുമായി വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

രാഹുലിനെതിരായ KPCC നടപടി വൈകുന്നത് മുൻകൂർ ജാമ്യവിധി കാത്ത്; കടുത്ത നടപടിയുണ്ടാകുമെന്ന് മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കെപിസിസി നടപടി വൈകുന്നത് രാഹുലിൻ്റെ മുൻകൂർ ജാമ്യവിധി കാത്തിട്ടാണെന്ന് സൂചന. രാഹുലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു. തെറ്റ് തിരുത്താൻ സാധ്യതയില്ലാത്തതിനാൽ രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഒരു തരത്തിലും പ്രതിരോധത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുന്നിൽ പരാതി വന്നപ്പോൾ ഉടനടി അത് ഡിജിപിക്ക് കൈമാറുകയായിരുന്നു.

രാഹുലിനെതിരായ നടപടി വൈകിപ്പിച്ച് കെപിസിസി; ഹൈക്കമാൻഡ് നിർദ്ദേശം മറികടന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ മറികടന്ന് കെപിസിസി നേതൃത്വം. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിയുടെ തീരുമാനം വരെ നടപടി വൈകിപ്പിക്കാനാണ് നീക്കം. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വി.ഡി. സതീശന്റെ പ്രതികരണം.