Rahul Gandhi

നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ വിധി ഈ മാസം 29-ന്
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ വിധി ഈ മാസം 29-ന് വരും. കേസിൽ ഇരുവർക്കുമെതിരെ കുറ്റം ചുമത്തണോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. വിചാരണ കോടതിയിൽ കേസിന്റെ വാദങ്ങൾ പൂർത്തിയായിരിക്കുകയാണ്.

ബീഹാർ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം
രാഹുൽ ഗാന്ധി ബിഹാർ വോട്ടർ പട്ടികയിലെ പരിഷ്കരണത്തെ വിമർശിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ ഒരു കോടിയിലധികം വോട്ടർമാരെ അധികമായി ചേർത്തെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതിനായി തീയതിയും സ്ഥലവും അറിയിക്കാൻ ആവശ്യപ്പെട്ട് രാഹുലിന് കത്തയച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിക്കുന്നെന്ന് വിമർശനം
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും രാജ്യത്തെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് ബി.ജെ.പി ആരോപിച്ചു. തിരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിക്കുന്നുവെന്ന് ബിജെപി നേതാവ് സി.ആർ. കേശവൻ ആരോപിച്ചു.

മഹാരാഷ്ട്രയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിലെ പോളിംഗ് ബൂത്തുകളിലെ വൈകുന്നേരം 5 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു. ഒപ്പിടാത്ത കുറിപ്പുകളിലൂടെ മറുപടി നൽകുന്നത് വിശ്വാസ്യത സംരക്ഷിക്കില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സുതാര്യതക്ക് പ്രവത്തിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

ആർസിബി ആഘോഷത്തിനിടെയുണ്ടായ ദുരന്തം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി
ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മതിയായ സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും പ്രിയങ്ക ഗാന്ധി സർക്കാരിനോടും പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിച്ചു.

ട്രംപിന്റെ ഭീഷണിക്ക് മോദി വഴങ്ങി; പാക് വിഷയത്തിൽ പരിഹാസവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പാകിസ്താനെതിരായുള്ള നീക്കങ്ങൾ പ്രധാനമന്ത്രി അവസാനിപ്പിച്ചു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. ട്രംപ്, മോദിയെ ഫോൺ വിളിച്ച് 'നരേന്ദ്ര കീഴടങ്ങൂ' എന്ന് പറഞ്ഞെന്നും, അതിനനുസരിച്ച് പ്രധാനമന്ത്രി 'യെസ് സർ' എന്ന് മറുപടി നൽകി അനുസരിച്ചു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന് മറുപടിയുമായി ബിജെപി രംഗത്തെത്തി.

പാക് ഷെല്ലാക്രമണം: പൂഞ്ചിൽ രാഹുൽ ഗാന്ധി; വിദ്യാർത്ഥികളുമായി സംവദിച്ചു
പാക് ഷെല്ലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി സംവദിച്ചു. പൂഞ്ചിൽ പാകിസ്താൻ ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും രാഹുൽ ഗാന്ധി സന്ദർശിച്ചു. ഇരകളോടുള്ള ഐക്യദാർഢ്യം അറിയിച്ച രാഹുൽ ഗാന്ധി അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ദേശീയ തലത്തിൽ ഉന്നയിക്കുമെന്നും ഉറപ്പ് നൽകി.

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തി. പൂഞ്ച് ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെയുള്ള കുടുംബങ്ങളെ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധി ജമ്മു കശ്മീർ സന്ദർശിക്കുന്നത്.

ഇന്ത്യാ-പാക് സംഘർഷം: രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബിജെപി
ഇന്ത്യാ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് രാഹുൽ ഗാന്ധി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യയെയും പാകിസ്താനെയും തുല്യമായി കാണുന്നത് എന്തുകൊണ്ടെന്ന് രാഹുൽ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾക്കെതിരെ ബിജെപി രംഗത്തെത്തി, ഇത് രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴി വെക്കുന്നു.

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ടെന്ന് ഇഡി
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നിർണായക കണ്ടെത്തലുകളുമായി ഇഡി. ഇരുവർക്കുമെതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. ഈ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.