Rafale

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു; ചരിത്ര നേട്ടം
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പറന്നു. റഫാലിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി അവർ ചരിത്രം കുറിച്ചു. 30 മിനിറ്റോളം നീണ്ട യാത്രയിൽ വ്യോമസേനയുടെ പ്രതിരോധശേഷിയും റഫാൽ വിമാനത്തിന്റെ കഴിവും രാഷ്ട്രപതി അടുത്തറിഞ്ഞു.

ഇന്ത്യയും ഫ്രാൻസും റഫാൽ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. നാവിക സേനയ്ക്ക് 26 റഫാൽ മറൈൻ പോർവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 63,000 കോടി രൂപയുടെ ഈ കരാറിൽ ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ എന്നിവയും ഉൾപ്പെടുന്നു.

പഹൽഗാം ആക്രമണം: പ്രധാനമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സൈനിക നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്തു. ഇന്ത്യയും ഫ്രാൻസും 26 റഫാൽ മറീൻ ജെറ്റുകൾക്കുള്ള കരാറിൽ ഒപ്പുവെക്കും.