തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന റോഡ് പുനരുദ്ധാരണ പദ്ധതിയിലെ പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്കായി എക്സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. വിരമിച്ച സൂപ്രണ്ടിങ് എഞ്ചിനീയർമാർക്കും മൂന്ന് വർഷത്തെ അനുഭവമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കും അപേക്ഷിക്കാം. ഫെബ്രുവരി 15 ആണ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി.