Headlines

Qatar Stars Cup football
Sports

ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 30ന് ആരംഭിക്കും

ഖത്തര്‍ സ്റ്റാര്‍സ് കപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 30ന് ദോഹയില്‍ ആരംഭിക്കും. ടൂര്‍ണമെന്റിലെ മത്സര നറുക്കെടുപ്പ് പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ചാമ്പ്യന്‍ ക്ലബായ അല്‍ സദ്ദ് ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നില്ല.

Bava Haji death
Kerala News

തിരൂർ സ്വദേശി ബാവ ഹാജി അന്തരിച്ചു; സംസ്കാരം നാളെ

തിരൂർ തലക്കടത്തൂർ സ്വദേശി മുത്താണിക്കാട്ടിൽ അബ്ദുൽ ഹമീദ് എന്ന ബാവ ഹാജി (70) നിര്യാതനായി. ഖത്തറിൽ ലാറി എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജറായിരുന്ന അദ്ദേഹം വിവിധ സാമൂഹിക-മത സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. നാളെ രാവിലെ 10 മണിക്ക് തലക്കടത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.

Qatar home business license
Business News

ഖത്തറിൽ ഹോം ബിസിനസ് ലൈസൻസ് ഫീസ് കുറച്ചു; നടപടിക്രമങ്ങൾ ലളിതമാക്കി

ഖത്തറിൽ ഹോം ബിസിനസുകൾക്കുള്ള ലൈസൻസിംഗ് ഫീസ് 1500 ഖത്തർ റിയാലിൽ നിന്ന് 300 ഖത്തർ റിയാലായി കുറച്ചു. ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കി. ഹോം പ്രോജക്‌ട് ലൈസൻസിന് കീഴിൽ 48 പുതിയ ചെറുകിട വ്യാപാരങ്ങൾ കൂടി ചേർത്തു.

Indian Pharmacists Association Qatar Carrom Tournament
Sports

ഇന്ത്യന്‍ ഫര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ കാരംസ് ടൂര്‍ണമെന്റ്: ജംഷാദ് ശനീബ് സഖ്യം ജേതാക്കള്‍

ഇന്ത്യന്‍ ഫര്‍മസിസ്റ്റസ് അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി ഡബിള്‍സ് കാരംസ് ടൂര്‍ണമെന്റ് നടന്നു. ഫൈനലില്‍ ആസിഫ് -സകീര്‍ സഖ്യത്തെ പരാജയപ്പെടുത്തി ജംഷാദ് ശനീബ് സഖ്യം ജേതാക്കളായി. മഷൂദ്-ശുഹൈല്‍ സഖ്യം മൂന്നാം സ്ഥാനം നേടി.

Qatar Mpox prevention
Health, National

എംപോക്സ് പ്രതിരോധത്തില്‍ ഖത്തര്‍ അതീവ ജാഗ്രതയില്‍; രാജ്യം നിലവില്‍ രോഗമുക്തം

ലോകാരോഗ്യ സംഘടന എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖത്തര്‍ അതീവ ജാഗ്രതയിലാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യം എംപോക്‌സ് മുക്തമാണെങ്കിലും കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉള്‍പ്പെടെയുള്ള കാര്യക്ഷമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവരില്‍ എംപോക്‌സ് കേസുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Qatar home business license
Business News, Kerala News, Trending Now

ഖത്തറിൽ വീട്ടുസംരംഭങ്ങൾക്കുള്ള പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി

വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ 48 പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. ഇതോടെ ഹോം പ്രോജക്‌ട് ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചു.

Qatar healthcare regulations violation
Business News, Crime News, Kerala News

ഖത്തറിലെ സ്വകാര്യ മെഡിക്കൽ കോംപ്ലക്‌സ് അടച്ചുപൂട്ടി

ഖത്തർ സർക്കാർ ലൈസൻസില്ലാത്ത നഴ്‌സിംഗ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കൽ കോംപ്ലക്‌സിനെ താൽക്കാലികമായി അടച്ചു. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടപടി.

OICC farewell Chandramohanan Qatar
Kerala News

32 വർഷത്തിലേറെ പ്രവാസജീവിതം അവസാനിപ്പിച്ച് ചന്ദ്രമോഹനന് ഓഐസിസി യാത്രയയപ്പ്

ഒഐസിസി മലപ്പുറം ജില്ലാ മുൻ പ്രസിഡന്റ്റും നിലവിലെ നാഷണൽ കമ്മിറ്റി അംഗവുമായ ചന്ദ്രമോഹനന് 32 വർഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെ അനുമോദിച്ച് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ദമാം ബദർ അൽ റാബി ഹാളിൽ നടന്ന സംഗമത്തിൽ ഓഐസിസിയുടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Kondotty native heart attack Qatar
Accidents, Kerala News

ഖത്തറിൽ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി മരിച്ചു

കൊണ്ടോട്ടി സ്വദേശിയായ അബ്ദുറഹ്‌മാന്‍ (54) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചൊവ്വാഴ്ച രാവിലെ വാഹനമോടിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.