Qatar Airways

പാകിസ്ഥാനിലേക്കുള്ള വിമാന സര്വീസുകള് ഖത്തര് എയര്വേയ്സ് നിര്ത്തിവെച്ചു
ഖത്തർ എയർവേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് നടപടി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

ലോകത്തിലെ ആദ്യ സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേയ്സ്
ഖത്തർ എയർവേയ്സ് ലോകത്തിലെ ആദ്യത്തെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനം അവതരിപ്പിച്ചു. ദോഹയിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസിൽ യാത്രക്കാർക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. 2025-ഓടെ ഖത്തർ എയർവേയ്സിന്റെ മുഴുവൻ ബോയിംഗ് 777, എയർബസ് A350 ഫ്ലീറ്റുകളിലും സ്റ്റാർലിങ്ക് സേവനം ലഭ്യമാകും.

ഖത്തറിലെ പ്രവാസികള്ക്ക് ആശ്വാസം: ഇന്ഡിഗോ ദോഹ-കണ്ണൂര് പ്രതിദിന സര്വീസ് ആരംഭിച്ചു
ഇന്ഡിഗോ എയര്ലൈന്സ് ദോഹ-കണ്ണൂര് പ്രതിദിന സര്വീസുകള് ആരംഭിച്ചു. നിലവില് വാടക വിമാനം ഉപയോഗിക്കുന്നു, അടുത്ത മാസം മുതല് ഖത്തര് എയര്വേയ്സ് വിമാനം ഉപയോഗിക്കും. ഖത്തറിലെ വടക്കന് ജില്ലകളില് നിന്നുള്ള പ്രവാസികള്ക്ക് ഇത് വലിയ സൗകര്യമാകും.