PVAnvar

PV Anvar

പി.വി. അൻവറിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്; പത്രിക സമർപ്പണം ചട്ടലംഘനമെന്ന് ആരോപണം

നിവ ലേഖകൻ

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായും സ്വതന്ത്ര സ്ഥാനാർഥിയായും പി.വി. അൻവർ പത്രിക നൽകിയത് ചട്ടലംഘനമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സി.ജി. ഉണ്ണി വിമർശിച്ചു. തൃണമൂൽ സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിയില്ലാതെയാണ് അൻവർ പത്രിക സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ലാ കളക്ടർക്കും വരണാധികാരിക്കും തൃണമൂൽ സംസ്ഥാന കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

Nilambur by-election

നിലമ്പൂരിൽ അൻവർ ഒറ്റയ്ക്ക്? തൃണമൂൽ യോഗത്തിനു ശേഷം തീരുമാനം; കെ.സി. വേണുഗോപാൽ മടങ്ങി

നിവ ലേഖകൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് യോഗത്തിനുശേഷം തീരുമാനമുണ്ടാകും. ഇതിനിടെ, പി.വി. അൻവറുമായി തൽക്കാലം കൂടിക്കാഴ്ച വേണ്ടെന്ന് കെ.സി. വേണുഗോപാൽ തീരുമാനിച്ചു. ചർച്ചകൾ നടക്കുന്നതിനിടെ നിലമ്പൂരിൽ പി.വി. അൻവറിനായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

UDF entry

യുഡിഎഫ് പ്രവേശനം: ഉടൻ പ്രഖ്യാപനം വേണമെന്ന് അൻവർ, കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച

നിവ ലേഖകൻ

പി.വി. അൻവറുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടു. പ്രഖ്യാപനം നടത്തിയില്ലെങ്കിൽ മത്സരിക്കേണ്ടി വരുമെന്നും അൻവർ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി മറുപടി നൽകി.