PV Anvar

പി.വി. അൻവറിനായി നിലമ്പൂരിൽ പോസ്റ്ററുകൾ; കോൺഗ്രസിൽ ഭിന്നത രൂക്ഷം
യുഡിഎഫ് പ്രവേശന ചർച്ചകൾ നടക്കുന്നതിനിടെ പി.വി. അൻവറിനായി നിലമ്പൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകൾ. കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നതും ശ്രദ്ധേയമാണ്.

അൻവറിൻ്റെ രാജി: കാര്യങ്ങൾ വിശദമായി കേട്ടില്ലെന്ന് കെ.സി. വേണുഗോപാൽ
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അൻവർ പറഞ്ഞ കാര്യങ്ങൾ വിശദമായി കേട്ടിട്ടില്ലെന്നും, വിഷയത്തിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. അൻവറിനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും ലീഗ് അറിയിച്ചു.

അൻവർ യുഡിഎഫിൽ വരണം; വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടതില്ല: കെ. സുധാകരൻ
യുഡിഎഫിനെതിരായ അൻവറിൻ്റെ വിമർശനങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. അൻവർ യുഡിഎഫിൽ വരുന്നത് വ്യക്തിപരമായി താൻ ആഗ്രഹിക്കുന്നുവെന്ന് സുധാകരൻ വ്യക്തമാക്കി. ഈ വിഷയത്തിൽ വി.ഡി. സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടതില്ലെന്നും ചർച്ചകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി. അൻവർ തലവേദന സൃഷ്ടിക്കുന്നത് സിപിഐഎമ്മിനും എൽഡിഎഫിനുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പി.വി. അൻവർ സി.പി.ഐ.എമ്മിനും എൽ.ഡി.എഫിനും തലവേദന സൃഷ്ടിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിലമ്പൂരിൽ ആര്യാടൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജയം ഉറപ്പാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

പി.വി അൻവറിന് വേണ്ടി ലീഗ് എന്തിന്?; മുന്നണി പ്രവേശനത്തിൽ ലീഗിൽ പുകയുന്ന അതൃപ്തി ഇങ്ങനെ
പി.വി. അൻവറിൻ്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തി ഉയരുന്നു. അൻവറിനു വേണ്ടി ലീഗ് മധ്യസ്ഥം വഹിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. മലപ്പുറം ജില്ലയിലെ സീറ്റ് നൽകുന്നതിലും ലീഗിന് ആശങ്കയുണ്ട്.

യുഡിഎഫ് നിലപാടുകളുമായി അൻവർ യോജിക്കണം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
യുഡിഎഫിന്റെ നിലപാടുകളുമായി പി.വി. അൻവറിന് യോജിക്കാൻ കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ അൻവർ എതിർത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.

യുഡിഎഫ് പിന്തുണച്ചാൽ അൻവറിനെ സഹകരിപ്പിക്കും; ആദ്യം പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന് മുരളീധരൻ
യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാൻ അൻവറിനോട് ആവശ്യപ്പെട്ട് കെ.മുരളീധരൻ. പിന്തുണച്ചാൽ അൻവറിനെ സഹകരിപ്പിക്കാമെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അവഗണനയെക്കുറിച്ച് പി.വി.അൻവർ രംഗത്തെത്തി. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളി വാരിയെറിയുന്ന അവസ്ഥയാണെന്നും അൻവർ ആരോപിച്ചു.

കോൺഗ്രസ് വഞ്ചിച്ചെന്ന് പി.വി. അൻവർ; ഇനി ആരുടേയും കാലുപിടിക്കാനില്ല
യുഡിഎഫ് തഴഞ്ഞതിനെതിരെ പി.വി. അൻവർ രംഗത്ത്. സഹകരണ മുന്നണിയാക്കാമെന്ന് വാഗ്ദാനം നൽകിയിട്ടും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് അൻവർ തീരുമാനിക്കട്ടേയെന്ന് പറഞ്ഞെന്നും എന്ത് തെറ്റാണ് താൻ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളി വാരിയെറിയുന്ന അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി.

യുഡിഎഫ് കാൽ പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്നു; ആരുടെ കാലും ഇനി പിടിക്കാനില്ലെന്ന് പി.വി. അൻവർ
യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ രംഗത്ത്. കാൽ പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും, ഇനി ആരുടെയും കാൽ പിടിക്കാനില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തനിക്കൊരു അധികാരവും വേണ്ടെന്നും, കത്രിക പൂട്ട് ആണ് തന്റെ ലക്ഷ്യമെന്നും പി.വി. അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: അൻവറിൻ്റെ നിലപാട് നിർണായകം; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യത. ഇരുമുന്നണികൾക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ തിരഞ്ഞെടുപ്പിൽ, പി.വി. അൻവറിൻ്റെ നിലപാട് നിർണ്ണായകമാവുകയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ മത്സരിക്കുമോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായി തുടരുന്നു.

അൻവർ യുഡിഎഫിന്റെ ഭാഗമാകും; താൽപര്യങ്ങൾ സംരക്ഷിക്കും: കെ. സുധാകരൻ
കെ. സുധാകരനുമായി അൻവർ കൂടിക്കാഴ്ച നടത്തി. അൻവറിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫിന് താൽപര്യമുണ്ടെന്ന് സുധാകരൻ വ്യക്തമാക്കി. അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി. അൻവർ ഇന്ന് കുഞ്ഞാലിക്കുട്ടിയെ കാണും; യുഡിഎഫ് പ്രവേശനത്തിൽ നിർണ്ണായക ചർച്ചകൾ
പി.വി. അൻവർ ഇന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെയും മറ്റ് ലീഗ് നേതാക്കളെയും കാണും. യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ പി.എം.എ. സലാമും പങ്കെടുക്കും. മുന്നണി പ്രവേശനത്തിൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു.