Punjab Kings

ഐപിഎൽ ഫൈനൽ: ഇന്ന് മുംബൈ ഇന്ത്യൻസ് – പഞ്ചാബ് കിംഗ്സ് പോരാട്ടം
ഐപിഎൽ 2025-ലെ ഫൈനൽ ലൈനപ്പ് ഇന്ന് അറിയാം. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിൽ മത്സരിക്കും. ഇതിൽ വിജയിക്കുന്ന ടീം ഫൈനലിൽ ആർ സി ബിയുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

രാജസ്ഥാനെതിരെ പഞ്ചാബിന് ആശ്വാസജയം; കളിയിലെ താരമായി ഹർപ്രീത് ബ്രാർ
രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 10 റൺസിന്റെ വിജയം. 219 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 209 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഹർപ്രീത് ബ്രാർ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

സുരക്ഷാ ഭീഷണിയെ തുടർന്ന് മുംബൈ ഇന്ത്യൻസ് – പഞ്ചാബ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി
ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിംഗ്സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി. രാജ്യത്ത് ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വേദി മാറ്റിയത്. മെയ് 11നാണ് മത്സരം നടക്കുന്നത്.

പഞ്ചാബ് കിംഗ്സിന് പകരക്കാരനായി മിച്ചൽ ഓവൻ
പരിക്കേറ്റ ഗ്ലെൻ മാക്സ്വെല്ലിന് പകരമായി മിച്ചൽ ഓവനെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. മൂന്ന് കോടി രൂപയ്ക്കാണ് ഓവനെ ടീമിലെത്തിച്ചത്. നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ഓവൻ സാൽമിയിലെ അവസാന മത്സരത്തിനു ശേഷം ഇന്ത്യയിലെത്തും.

ഐപിഎല്ലിൽ നിന്ന് പുറത്ത് ഗ്ലെൻ മാക്സ്വെൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെയാണ് മാക്സ്വെല്ലിന് പരിക്കേറ്റത്. വിരലിന് പൊട്ടലേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. 4.2 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്സ്വെല്ലിനെ സ്വന്തമാക്കിയത്.

ചഹലിന്റെ ഹാട്രിക്കിൽ ചെന്നൈയെ വീഴ്ത്തി പഞ്ചാബ്
യുസ്വേന്ദ്ര ചഹലിന്റെ ഹാട്രിക്കോടെ ചെന്നൈ സൂപ്പർ കിംഗ്സിനെ പഞ്ചാബ് കിംഗ്സ് പരാജയപ്പെടുത്തി. ഈ സീസണിലെ ചഹലിന്റെ ആദ്യ ഹാട്രിക്കാണിത്. പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

കൊൽക്കത്ത – പഞ്ചാബ് മത്സരം മഴ മൂലം ഉപേക്ഷിച്ചു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള ഐപിഎൽ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

കോലി-പടിക്കൽ കൂട്ടുകെട്ട് തകർത്തു; പഞ്ചാബിനെതിരെ ആർസിബിക്ക് ഗംഭീര ജയം
വിരാട് കോലിയുടെയും ദേവദത്ത് പടിക്കലിന്റെയും അർധ സെഞ്ചുറികളുടെ പിൻബലത്തിൽ പഞ്ചാബ് കിംഗ്സിനെ ഏഴ് വിക്കറ്റിന് ആർസിബി തകർത്തു. മുഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തി. കോലിയും പടിക്കലും മൂന്നാം വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഐപിഎൽ: ആവേശപ്പോരിൽ പഞ്ചാബ് കിങ്സ് ബാംഗ്ലൂരിനെ വീഴ്ത്തി
മൊഹാലിയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. മഴമൂലം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ ആവേശകരമായ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ 10 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം; കൊൽക്കത്തയെ തകർത്തെറിഞ്ഞ് 16 റൺസിന് ജയം
ഐപിഎല്ലിലെ പഞ്ചാബ്-കൊൽക്കത്ത മത്സരത്തിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം. 112 റണ്സ് എന്ന ലക്ഷ്യം പിന്തുടര്ന്ന കൊല്ക്കത്തയ്ക്ക് 95 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. 16 റണ്സിനാണ് പഞ്ചാബ് കൊല്ക്കത്തയെ തോല്പ്പിച്ചത്.

ശ്രേയസ് അയ്യര് മുന് ടീമിനെതിരെ; കെകെആറിനെ നേരിടാന് പഞ്ചാബ്
മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ കളിക്കാനിറങ്ങും. ഈ സീസണിൽ മികച്ച ഫോമിലുള്ള ശ്രേയസിന്റെ സ്ട്രൈക്ക് റേറ്റ് 208.33 ആണ്. കൊൽക്കത്തയുടെ ശക്തമായ സ്പിൻ നിരയെയാണ് പഞ്ചാബ് നേരിടുക.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് വിജയം; ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് തോൽപ്പിച്ചു
പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് പരാജയപ്പെടുത്തി. 243 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 232 റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. ശ്രേയസ് അയ്യരുടെ മികച്ച ബാറ്റിങ് പ്രകടനമാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്.