Pulwama

ഡൽഹി സ്ഫോടനക്കേസ്: മുഖ്യപ്രതി ഉമർ നബിയുടെ വീട് തകർത്തു
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ ജമ്മു കശ്മീരിലെ പുൽവാമയിലുള്ള വീട് സുരക്ഷാ ഏജൻസികൾ ഇടിച്ചുനിരത്തി. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത് ഉമർ നബിയാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സോനു നിഗമിന്റെ പഹൽഗാം പരാമർശം വിവാദത്തിൽ
ബെംഗളൂരുവിലെ ഒരു സംഗീത പരിപാടിയിൽ ഗായകൻ സോനു നിഗം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിലായി. പ്രാദേശിക ഭാഷയിൽ പാടാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദ പരാമർശം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പാകിസ്താൻ അന്താരാഷ്ട്ര സഹായം തേടുന്നു
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര സഹായം തേടി പാകിസ്താൻ. ഇന്ത്യയുടെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ അമേരിക്കൻ പ്രസിഡന്റിനെ സമീപിച്ചു.

പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ വിലക്ക്?
പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശനാനുമതി നിഷേധിക്കാനുള്ള നടപടികൾ ഇന്ത്യ പരിഗണിക്കുന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങുന്നത്. പാകിസ്താൻ കപ്പലുകൾക്കും ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.

പഹൽഗാം ആക്രമണം: പ്രധാനമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സൈനിക നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ചർച്ച ചെയ്തു. ഇന്ത്യയും ഫ്രാൻസും 26 റഫാൽ മറീൻ ജെറ്റുകൾക്കുള്ള കരാറിൽ ഒപ്പുവെക്കും.

പഹൽഗാം ഭീകരാക്രമണം: സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിച്ചുകൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നാളെയാണ് യോഗം. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു.

പുൽവാമ ഭീകരാക്രമണം: ആറാം വാർഷികം
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മലയാളി സൈനികൻ വി.വി. വസന്തകുമാറും ഇക്കൂട്ടത്തിലുണ്ട്.