വയനാട് പുൽപ്പള്ളിയിൽ കടുവാ ശല്യം രൂക്ഷമായതിനെ തുടർന്ന് നാളെ പ്രത്യേക ഓപ്പറേഷൻ നടത്താൻ വനംവകുപ്പ് തീരുമാനിച്ചു. കർണാടകയിൽ നിന്നെത്തിയ കടുവയാണ് ശല്യക്കാരനെന്നാണ് നിഗമനം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഓപ്പറേഷനിൽ പങ്കെടുക്കും.