പരിസ്ഥിതി സംരക്ഷണത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകിയ കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ ചരമവാർഷികം ആചരിക്കുന്നു. നിയമസഭയിലും ലോക്സഭയിലും അംഗമായിരുന്ന അദ്ദേഹം, പശ്ചിമഘട്ട സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചു. നിശ്ചയദാർഢ്യത്തിന്റെയും ആദർശ രാഷ്ട്രീയത്തിന്റെയും പ്രതീകമായിരുന്നു പി.ടി. തോമസ്.