Psychologist

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
നിവ ലേഖകൻ
കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 21ന് രാവിലെ 10.30ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.