PSC Vacancies

Kerala government jobs

തദ്ദേശ സ്വയം ഭരണ വകുപ്പിൽ 433 എൻട്രി കേഡർ ഒഴിവുകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ്

നിവ ലേഖകൻ

തദ്ദേശ സ്വയം ഭരണ വകുപ്പിൽ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഈ ആഴ്ച പൂർത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തെത്തുടർന്ന് നടന്ന സ്ഥാനക്കയറ്റം മൂലം സൃഷ്ടിക്കപ്പെട്ട ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പ് പി.എസ്.സിക്ക് 1068 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി അറിയിച്ചു.