Protest

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: നഷ്ടപരിഹാരവുമായി സുമയ്യയുടെ പ്രതിഷേധം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുമയ്യ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പ്രതിഷേധം ആരംഭിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹമെത്തി തൃപ്തികരമായ ഒരു പരിഹാരം ഉണ്ടാക്കാതെ താൻ തിരികെ പോകില്ലെന്ന് സുമയ്യ വ്യക്തമാക്കി.

ആശ വർക്കർമാരുടെ സമരം 193-ാം ദിവസത്തിലേക്ക്; ഇന്ന് എൻ.എച്ച്.എം. ഓഫീസ് മാർച്ച്
സെക്രട്ടറിയേറ്റ് പടിക്കൽ ആശ വർക്കർമാർ നടത്തുന്ന സമരം 192 ദിവസം പിന്നിട്ടു. ഇന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എൻ.എച്ച്.എം. ഓഫീസ് മാർച്ച് നടത്തും. ഓണറേറിയം വർദ്ധിപ്പിക്കുക, ഇൻസെന്റീവുകൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വിദ്യാർത്ഥി; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ
തമിഴ്നാട്ടിലെ ബിരുദദാന ചടങ്ങിൽ ഗവർണർക്കെതിരെ പ്രതിഷേധം. ഗവർണർ ആർ.എൻ. രവിയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിദ്യാർത്ഥിനി വിസമ്മതിച്ചു. തമിഴ്നാടിനും തമിഴർക്കും എതിരെ ഗവർണർ പ്രവർത്തിക്കുന്നെന്ന് ആരോപിച്ചാണ് പ്രതിഷേധം. തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിലാണ് സംഭവം.

മാഞ്ചസ്റ്റർ യുണൈറ്റഡ്: പ്രതിഷേധ മാർച്ച് മാറ്റിവെച്ച് ആരാധകർ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തോടനുബന്ധിച്ച് നടത്താനിരുന്ന പ്രതിഷേധ മാർച്ച് ആരാധകർ മാറ്റിവെച്ചു. സർ ജിം റാറ്റ്ക്ലിഫിനെതിരെയായിരുന്നു പ്രതിഷേധം. ആരാധകർക്കിടയിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം.

കാട്ടാന ശല്യം: ചൂരാൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം
വയനാട് ചൂരാൽമലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടാനകൾ കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു വൈദ്യുത വേലി നിർമ്മിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി പിൻവലിച്ചു.

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം; പലയിടത്തും സംഘർഷം
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. പലയിടത്തും ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി ഇന്ന് പ്രവേശിപ്പിക്കും. ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
ചൂരൽമലയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ബെയ്ലി പാലത്തിനു മുൻപിൽ നാട്ടുകാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കണ്ണൂരിൽ എസ്എഫ്ഐയുടെ പ്രതിഷേധം; കോൺഗ്രസ് കൊടിമരമെന്ന് കരുതി പിഴുതത് മറ്റൊന്ന്
കണ്ണൂരിൽ എസ്എഫ്ഐ പ്രകടനത്തിനിടെ കോൺഗ്രസ് കൊടിമരമെന്ന് കരുതി രാജീവ് ജീ കൾച്ചറൽ ഫോം സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റി. ഇടുക്കി എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. കോണ്ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് പ്രതിഷേധിച്ചത്.


