Protest End

Asha workers strike

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ രാപ്പകൽ സമരം അവസാനിപ്പിച്ചു

നിവ ലേഖകൻ

സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസമായി തുടർന്നുവന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം മഹാ പ്രതിജ്ഞാ റാലിയോടെ അവസാനിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി. ഓണറേറിയം വർദ്ധിപ്പിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.