Producers Association

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബി രാകേഷിന് വിജയം
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫനാണ് പുതിയ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി സോഫിയോ പോളും സന്ദീപ് സേനനും തിരഞ്ഞെടുക്കപ്പെട്ടു.

ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോൾ, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡൻ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു.

ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് രാകേഷ് ബി, സജി നന്ത്യാട്ട് എന്നിവർ മത്സരിക്കും. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി എറണാകുളം സബ് കോടതി തള്ളി. കോടതി വിധിയിൽ വേദനയും നിരാശയും ഉണ്ടെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. ഫിലിം ചേമ്പറിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്നും അവർ അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ: സാന്ദ്ര തോമസിൻ്റെ ഹർജി തള്ളി; നാളെ തെരഞ്ഞെടുപ്പ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിൻ്റെ ഹർജി എറണാകുളം സബ് കോടതി തള്ളി. അസോസിയേഷനിൽ സ്ഥിരാംഗമാകുകയും മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. കോടതി ഉത്തരവിനനുസരിച്ച് നാളെ തെരഞ്ഞെടുപ്പ് നടക്കും.

സാന്ദ്രാ തോമസിൻ്റെ ഹർജിയിൽ നാളെ വിധി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കേസിൽ നിർണ്ണായക ദിനം
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നൽകിയ ഹർജിയിൽ നാളെ കോടതി വിധി പറയും. അസോസിയേഷൻറെ ബൈലോ പ്രകാരം യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളിയത്. എന്നാൽ തനിക്ക് എല്ലാ യോഗ്യതയുമുണ്ടെന്നും പത്രിക തള്ളിയത് പക്ഷപാതപരമാണെന്നും സാന്ദ്ര വാദിക്കുന്നു.

സാന്ദ്ര തോമസിൻ്റെ പത്രിക തള്ളിയതിൽ പ്രതികരണവുമായി വിജയ് ബാബു
നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സാന്ദ്ര തോമസ് സമർപ്പിച്ച പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് സാന്ദ്ര തോമസിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ അർഹതയില്ലെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. സാന്ദ്ര തോമസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങളിലേക്കാണ് പത്രിക നൽകിയിരുന്നത്.

നിർമ്മാതാക്കളുടെ സംഘടനയിൽ മത്സരിക്കാൻ യോഗ്യതയുണ്ട്; പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ തന്റെ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. താൻ മത്സരിക്കാൻ യോഗ്യയാണെന്നും പത്രിക തള്ളിയ നടപടി പക്ഷപാതപരമാണെന്നും ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം സബ് കോടതിയിലാണ് സാന്ദ്ര തോമസ് ഹർജി സമർപ്പിച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: പത്രിക തള്ളിയതിൽ സാന്ദ്ര തോമസ് നിയമനടപടിക്ക്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സാന്ദ്ര തോമസ് നിയമനടപടിക്ക് ഒരുങ്ങുന്നു. പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും സാന്ദ്ര തോമസ് അറിയിച്ചു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്രാ തോമസിൻ്റെ പത്രിക തള്ളി
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിൽ സാന്ദ്രാ തോമസിൻ്റെ പത്രിക തള്ളി. വരണാധികാരിയുമായുണ്ടായ വാക്ക് തർക്കമാണ് കാരണം. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പർദ്ദ ധരിച്ച് സാന്ദ്ര തോമസ്; പ്രതിഷേധമെന്ന് പ്രതികരണം
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സാന്ദ്ര തോമസ് എത്തിയത് പ്രതിഷേധ സൂചകമായി പർദ്ദ ധരിച്ചാണ്. നിലവിൽ ഈ സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും ഇതിന് മാറ്റം വരുത്താൻ തനിക്ക് കഴിയുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അവർ പാനലായി മത്സരിക്കുമെന്നും, ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പ് നൽകുന്നതായും കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോക്കെതിരെ നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ ഷൈൻ ടോം ചാക്കോക്കെതിരെ നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയതിനെ തുടർന്നാണ് പരാതി ഉയർന്നത്. തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ തുടർ നടപടികൾ തീരുമാനിക്കും.