വാട്സ്ആപ്പിന്റെ 2021 ലെ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മെറ്റക്ക് നിർദേശം നൽകി. 2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്നും കമ്മീഷന് വ്യക്തമാക്കി.