പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ സപ്ളൈകോ സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ചു. ഉഴുന്ന്, കടല, ചെറുപയർ, തുവര പരിപ്പ് തുടങ്ങിയവയുടെ വിതരണം അര കിലോഗ്രാമായി പരിമിതപ്പെടുത്തി. സാധനങ്ങളുടെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണമെന്ന് സപ്ളൈകോ വിശദീകരിക്കുന്നു.