Press Conference

രാഹുൽ ഗാന്ധിയുടെ നിർണായക വാർത്താ സമ്മേളനം നാളെ; “ഹൈഡ്രജൻ ബോംബ്” പ്രഖ്യാപനത്തിന് സാധ്യത
രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം നാളെ രാവിലെ 10 മണിക്ക് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുന്നത്.

വർഷങ്ങൾക്ക് ശേഷം എ.കെ. ആന്റണി വാർത്താ സമ്മേളനത്തിന്; മറുപടിക്ക് സാധ്യത
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി വർഷങ്ങൾക്ക് ശേഷം വാർത്താ സമ്മേളനം വിളിക്കുന്നു. കെപിസിസി ആസ്ഥാനത്ത് വൈകീട്ട് അഞ്ച് മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എ.കെ. ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

പി.വി. അൻവറിനെതിരെ കേസെടുക്കാൻ നിർദേശം; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം ആരോപണം
ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസർക്ക് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.