ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച റോയൽസും ലയൺസും കെസിഎ പ്രസിഡന്റ്സ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലയൺസ് റോയൽസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൃഷ്ണദേവിന്റെ മികച്ച പ്രകടനമാണ് ലയൺസിന്റെ വിജയത്തിൽ നിർണായകമായത്.