Presidential Reference

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നും കേരളം വാദിക്കുന്നു.

സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ നീക്കം; പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അണിനിരത്തി സ്റ്റാലിൻ
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രപതിയുടെ ഈ നീക്കത്തിനെതിരെ എൻ.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി സ്റ്റാലിൻ കത്തയച്ചു. ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം.

സുപ്രീം കോടതിയുടെ സമയപരിധി വിധിക്ക് എതിരെ രാഷ്ട്രപതി; 14 വിഷയങ്ങളിൽ വ്യക്തത തേടി
ബില്ലുകളിന്മേലുള്ള തീരുമാനങ്ങളിൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം 14 വിഷയങ്ങളിൽ സുപ്രീം കോടതിയോട് രാഷ്ട്രപതി വിശദീകരണം തേടി. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് എങ്ങനെ നിശ്ചയിക്കാനാകുമെന്നും രാഷ്ട്രപതി ചോദിച്ചു.