President Visit

Thiruvananthapuram traffic control

രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

നിവ ലേഖകൻ

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 3 ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയും ഡിസംബർ 4 രാവിലെ 6 മുതൽ 11 വരെയുമാണ് നിയന്ത്രണങ്ങൾ. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗ് അനുവദിക്കില്ല.