പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി അല്ലു അർജുൻ. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നതെന്ന് താരം പ്രതികരിച്ചു. യുവതിയുടെ മരണവിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രമാണെന്നും അല്ലു വ്യക്തമാക്കി.