Premier League
റൂഡ് വാൻ നിസ്റ്റൽറൂയ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; മറ്റ് മൂന്ന് പരിശീലകരും പുറത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായിരുന്ന റൂഡ് വാൻ നിസ്റ്റൽറൂയ് ക്ലബ്ബ് വിട്ടു. നാല് മത്സരങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. മറ്റ് മൂന്ന് പരിശീലകരും ക്ലബ് വിട്ടതായി അറിയിപ്പുണ്ട്.
ലണ്ടന്‍ ഡെര്‍ബി: ചെല്‍സിയും ആഴ്സണലും സമനിലയില്‍ പിരിഞ്ഞു
ലണ്ടന്‍ ഡെര്‍ബിയില്‍ ചെല്‍സിയും ആഴ്സണലും 1-1 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞു. ആഴ്സണലിന് വേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ചെല്‍സിക്ക് വേണ്ടി പെട്രോ നെറ്റോയും ഗോള്‍ നേടി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരം ആവേശകരമായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലൈസസ്റ്റര്‍ സിറ്റിക്കെതിരെ തകര്‍പ്പന്‍ ജയം
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലൈസസ്റ്റര്‍ സിറ്റിയെ 3-0ന് പരാജയപ്പെടുത്തി. ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടി രണ്ടെണ്ണത്തിന് വഴിയൊരുക്കി. പുതിയ മാനേജര്‍ റൂബന്‍ അമോറിം ഇന്ന് ക്ലബില്‍ ചേരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ തോല്‍വി; ബ്രൈറ്റണിനോട് പരാജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റണിനോട് 2-1ന് പരാജയപ്പെട്ടു. ഇത് സിറ്റിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ച് ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
എവര്ട്ടണ് ഫുട്ബോള്‍ ക്ലബ് അമേരിക്കന്‍ വ്യവസായി ഡാന്‍ ഫ്രീഡ്കിന് ഏറ്റെടുക്കുന്നു
യു.എസിലെ വ്യവസായി ഡാന്‍ ഫ്രീഡ്കിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ എവര്‍ട്ടനെ ഏറ്റെടുക്കാനൊരുങ്ങുന്നു. നിലവിലെ ഉടമ ഫര്‍ഹാദ് മോഷിരിയുടെ 94.1% നിയന്ത്രിത ഓഹരികള്‍ ഫ്രീഡ്കിന് ഗ്രൂപ്പ് ഏറ്റെടുക്കും. ഏകദേശം 400 മില്യണിലധികം പൗണ്ട് ഫര്‍ഹാദ് മോഷിരിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 115 കുറ്റങ്ങൾ; സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നു
മാഞ്ചസ്റ്റർ സിറ്റി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 115 കുറ്റങ്ങൾ നേരിടുന്നു. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നാണ് പ്രധാന ആരോപണം. കുറ്റം തെളിഞ്ഞാൽ പ്രധാന മത്സരങ്ങളിൽ നിന്ന് ക്ലബ്ബിനെ വിലക്കാൻ സാധ്യതയുണ്ട്.