Prem Nazir

പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരനായ നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ ടിനി ടോം ഖേദം പ്രകടിപ്പിച്ചു. യുകെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ടിനി ടോം, പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഖേദം അറിയിച്ചത്. പ്രേംനസീറിനെതിരെ ഒരുകാലത്തും താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കി.

പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ മാപ്പ് പറച്ചിൽ. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

പ്രേംനസീറിന്റെ 34-ാം ചരമവാർഷികം: ജഗതിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം
പ്രേംനസീറിന്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് "ഹരിതം നിത്യഹരിതം" എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജഗതി ശ്രീകുമാറിന് 2025-ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമർപ്പിക്കും. ജനുവരി 16ന് തൈക്കാട് ഭാരത് ഭവനിൽ വച്ച് ചടങ്ങുകൾ നടക്കും.