Prakash Javadekar

ചാരവൃത്തി കേസ് പ്രതി കേരളം സന്ദർശിച്ചത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി
ചാരവൃത്തി കേസിൽ പ്രതിയായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി. സംസ്ഥാന സർക്കാരിൻ്റെ നിലപാട് രാജ്യവിരുദ്ധരെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ആരോപിച്ചു. 2025 ജനുവരിയിൽ ടൂറിസം വകുപ്പിന്റെ ‘എന്റെ കേരളം, എന്നും സുന്ദരം’ ഫെസ്റ്റിവൽ കാമ്പയിന്റെ ഭാഗമായിട്ടാണ് ജ്യോതി കേരളത്തിൽ എത്തിയത്.

ബിജെപി നേതാക്കളുടെ രാജി വാർത്തകൾ തള്ളി പ്രകാശ് ജാവഡേക്കർ; തോൽവിയുടെ പേരിൽ പിണറായിയും രാജിവയ്ക്കണമെന്ന് പ്രതികരണം
കേരളത്തിലെ ബിജെപി നേതാക്കൾ രാജിവയ്ക്കുമെന്ന വാർത്തകൾ പ്രകാശ് ജാവഡേക്കർ തള്ളി. ഇത്തരം വാദങ്ങൾ യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവികളുടെ പേരിൽ പിണറായി വിജയനും മല്ലികാർജുൻ ഖാർഗെയും രാജിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയിൽ രാജിയില്ല; അഭ്യൂഹങ്ങൾ തള്ളി പ്രകാശ് ജാവഡേക്കർ
ബിജെപിയിൽ ആരും രാജിവെക്കില്ലെന്ന് കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 2026-ൽ പാലക്കാട് ബിജെപി ജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

മുനമ്പം വഖഫ് ഭൂമി: പിണറായിയും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് പ്രകാശ് ജാവദേക്കർ
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന പിണറായി വിജയന്റെയും കോൺഗ്രസിന്റെയും വാഗ്ദാനം വ്യാജമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ നിയമം വഖഫ് ബോർഡിന് അമിതാധികാരം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുനമ്പത്തെ വഖഫ് ഭൂമി: വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് പ്രകാശ് ജാവഡേക്കർ
മുനമ്പത്തെ വഖഫ് ഭൂമിയുടെ വിശദാംശങ്ങൾ കേരള സർക്കാർ വെളിപ്പെടുത്തണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. പാലക്കാട് കൽപാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നിലപാടുകളെ അദ്ദേഹം വിമർശിച്ചു.