കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്. സി.എ.ജി രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിനെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ് റിപ്പോർട്ടെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി ലഭിച്ചു.