Pothole Death

തൃശ്ശൂരിൽ വീണ്ടും കുഴിയിൽ വീണ് ജീവൻ നഷ്ടമായി; പ്രതിഷേധം കനക്കുന്നു
തൃശ്ശൂരിൽ അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എൽതുരുത്ത് സ്വദേശി 24 വയസുള്ള ആബേൽ ചാക്കോ പോളാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊതുമരാമത്ത് വിജിലൻസിനോട് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊഴിഞ്ഞാമ്പാറയിൽ കുഴിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവം; പ്രതിഷേധം ശക്തം
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ റോഡിലെ കുഴിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി, കോൺഗ്രസ് പ്രവർത്തകർ കൊഴിഞ്ഞാമ്പാറയിൽ അന്തർ സംസ്ഥാന പാത ഉപരോധിച്ചു. റോഡിലെ കുഴികൾ അടയ്ക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ റോഡിലെ കുഴിയിൽ വീണ് യുവതി മരിച്ചു. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കുഴിയിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കരുവപ്പാറ സെൻറ് പോൾസ് സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്.