Population Growth
181 വർഷത്തെ പാരമ്പര്യം അവസാനിപ്പിച്ച് സിംഗപ്പൂർ; കുതിരയോട്ട ക്ലബ്ബ് അടച്ചുപൂട്ടി
സിംഗപ്പൂരിലെ 181 വർഷം പഴക്കമുള്ള കുതിരയോട്ട പാരമ്പര്യത്തിന് വിരാമമായി. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് വീടുകൾ നിർമ്മിക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്സായ ടര്ഫ് ക്ലബ്ബ് അടച്ചുപൂട്ടി. ശനിയാഴ്ച നടന്ന അവസാന മത്സരത്തിനു ശേഷം ഈ ഭൂമി സർക്കാരിന് കൈമാറി.
ജനസംഖ്യ വർധിപ്പിക്കാൻ കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യക്കാരോട് പുടിൻ
റഷ്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഉയർത്താൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുതിയ നിർദ്ദേശം നൽകി. കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യാക്കാരെ ഉപദേശിച്ചു. നിലവിൽ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്, ഇത് 2.1 ലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
രാജ്യത്തെ ജനസംഖ്യ 2036-ൽ 152.2 കോടിയിലെത്തും: റിപ്പോർട്ട്
രാജ്യത്തെ ജനസംഖ്യ 2036 ആകുമ്പോഴേക്കും 152.2 കോടിയിലെത്തുമെന്നും ലിംഗാനുപാതം മെച്ചപ്പെടുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുമെന്നും കേന്ദ്ര സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശിശുമരണ നിരക്കിലും കുറവുണ്ടാകും.