Pope Leo XIV

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് എഴുപതാം പിറന്നാൾ
ലിയോ പതിനാലാമൻ മാർപാപ്പയുടെ എഴുപതാം ജന്മദിനം ഇന്ന് ആഘോഷിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണിത്. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ അദ്ദേഹത്തിന് യുഎസ് അംബാസിഡർ ജന്മദിന കേക്കുമായി എത്തിച്ചേർന്നു.

ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു
ലിയോ പതിനാലാമൻ മാർപാപ്പയായി സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ നിരവധി ലോകനേതാക്കൾ പങ്കെടുത്തു. സ്നേഹത്തിനും ഐക്യത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് മാർപാപ്പ സ്ഥാനമേറ്റ ശേഷം പറഞ്ഞു.

വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് തുടക്കം
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ വത്തിക്കാനിൽ ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് മുന്നോടിയായി മാർപാപ്പ വിശ്വാസികളെ ആശീർവദിച്ചു. ലോകമെമ്പാടുമുള്ള നേതാക്കൾ ഈ ചരിത്രപരമായ ചടങ്ങിൽ പങ്കുചേരാൻ വത്തിക്കാനിൽ എത്തിച്ചേർന്നിട്ടുണ്ട്.

ലിയോ പതിനാലാമൻ മാർപാപ്പയായി ഇന്ന് സ്ഥാനമേൽക്കും
ലിയോ പതിനാലാമൻ മാർപാപ്പയായി ഇന്ന് സ്ഥാനമേൽക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ലോക നേതാക്കൾ പങ്കെടുക്കും. സ്ഥാനാരോഹണത്തോടനുബന്ധിച്ച് വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ
അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായി ലിയോ പതിനാലാമൻ നാളെ സ്ഥാനമേൽക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകളോടെ സ്ഥാനാരോഹണത്തിന് തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യ-പാക് വെടിനിർത്തൽ: സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ
ഇന്ത്യ-പാക് വെടിനിർത്തൽ തീരുമാനത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ സന്തോഷം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മെയ് 18-ന് വത്തിക്കാനിൽ നടക്കുന്ന സ്ഥാനാരോഹണത്തിന് മുന്നോടിയായി വിവിധ കൂടിക്കാഴ്ചകൾ അദ്ദേഹം നടത്തും.

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ; കേരളത്തിന് അഭിമാന നിമിഷം
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം കേരളത്തിന് അഭിമാനകരമായ നിമിഷമാണ്. അഗസ്റ്റീനിയൻ സഭയുടെ ജനറൽ ആയിരുന്ന കാലത്ത് അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. ലളിതമായ ജീവിതശൈലിയും സൗഹൃദബന്ധവും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു.