Pope Election

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക ഉയർന്നു
പോപ്പ് ഫ്രാൻസിസിൻ്റെ വിയോഗത്തെ തുടർന്ന് പുതിയ പോപ്പിനെ തിരഞ്ഞെടുത്തു. സിസ്റ്റൈൻ ചാപ്പലിൽ നടന്ന വോട്ടെടുപ്പിൽ 133 കർദിനാൾമാർ പങ്കെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന വോട്ടെടുപ്പിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തത്.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ മലയാളി വേരുകളുള്ള മലേഷ്യൻ കർദ്ദിനാളും
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മലയാളി വേരുകളുള്ള മലേഷ്യൻ കർദ്ദിനാളും പങ്കെടുക്കുന്നു. പെനാങ്ങിലെ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയാണ് ഈ മലയാളി പാരമ്പര്യമുള്ള കർദ്ദിനാൾ. 133 കർദ്ദിനാൾമാർ പങ്കെടുക്കുന്ന ഈ സുപ്രധാന കൂടിച്ചേരൽ മേയ് 7 ന് ഉച്ചതിരിഞ്ഞ് 4.30 ന് ആരംഭിക്കും.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ മെയ് 7 മുതൽ കോൺക്ലേവ്
മെയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പേപ്പൽ കോൺക്ലേവ് ആരംഭിക്കും. 135 കർദിനാൾമാർ പങ്കെടുക്കുന്ന ഈ രഹസ്യയോഗത്തിൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന വ്യക്തിയായിരിക്കും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.