ജയം രവി നായകനായെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 14-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും. എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ നിത്യ മേനനാണ് നായിക.