Polytechnic College

കൈമനം ഗവ. വനിതാ പോളിടെക്നിക് കോളേജിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഗസ്റ്റ് ഇൻ്റർപ്രെട്ടർ, ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ അധ്യാപകർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഐ.ടി.ഐ പ്രവേശനത്തിനുള്ള അവസാന തീയതി സെപ്തംബർ 30 വരെ നീട്ടിയിട്ടുണ്ട്. അസാപ് കേരളയുടെ എ.ആർ/വി.ആർ കോഴ്സുകളിലേക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

മലപ്പുറം ഐ.ടി.ഐയിലും പോളിടെക്നിക് കോളേജിലും അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഉടൻ
മലപ്പുറം ചെറിയമുണ്ടം ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

മഞ്ചേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ അവസരം: ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ നിയമനം
മഞ്ചേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ജൂൺ 10ന് മുൻപ് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.