Political News

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിൽ നാളെ പരസ്യ പ്രചാരണം അവസാനിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിൽ നിറഞ്ഞു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്.

അഴിയൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ; രാജി തുടർക്കഥയാകുമോ?
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോഴിക്കോട് അഴിയൂരിൽ വീണ്ടും കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു. മുൻ പഞ്ചായത്ത് അംഗം കെ.പി ജയകുമാറാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.

തോൽവിയുടെ നിരാശ തീർക്കാനുള്ള ഇടമായി പാർലമെന്റിനെ കാണരുത്; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയങ്ങളുടെ നിരാശയും അമർഷവും തീർക്കാനുള്ള വേദിയായി പാർലമെന്റിനെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികളിൽ കലാപം തുടരുന്നു; രാജി, വിമത ശല്യം രൂക്ഷം
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലെ അതൃപ്തിയും രാജി പരമ്പരകളും തുടരുന്നു. പലയിടത്തും വിമത സ്ഥാനാർഥികൾ മത്സര രംഗത്ത് സജീവമായി തുടരുന്നത് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നു. വിമതർക്കെതിരെ കർശന നടപടിയെടുക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചു.

കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന്
കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആദ്യവാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി.

വിമത സ്ഥാനാർത്ഥിയായ കെ.ശ്രീകണ്ഠനെ സി.പി.ഐ.എം പുറത്താക്കി
തിരുവനന്തപുരം കോർപ്പറേഷനിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. ശ്രീകണ്ഠനെ സി.പി.ഐ.എം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കൂടിയാണ് പുറത്താക്കപ്പെട്ട കെ. ശ്രീകണ്ഠൻ.

അനീഷ് ജോർജിന്റെ മരണത്തിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് സിപിഐഎം
ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃത്വം സിപിഐഎമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും രാഗേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണ് മരണകാരണമെന്ന് അനീഷിന്റെ പിതാവ് പറഞ്ഞിട്ടുണ്ട്.

ബിജെപിയിൽ സീറ്റ് നിഷേധം; തിരുവനന്തപുരത്ത് ആത്മഹത്യയും ആത്മഹത്യാ ശ്രമവും, പ്രതിരോധത്തിലായി നേതൃത്വം
തിരുവനന്തപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയും ആത്മഹത്യാ ശ്രമവും. നെടുമങ്ങാട് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപനം പ്രതീക്ഷിച്ച ആനന്ദ് സ്ക്വാഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

ആനന്ദ് ബിജെപി പ്രവർത്തകനല്ല, രാഷ്ട്രീയം കളിക്കരുതെന്ന് എസ്. സുരേഷ്
ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ആനന്ദിന്റെ ആത്മഹത്യയിൽ ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനന്ദ് ബിജെപി പ്രവർത്തകനോ ഭാരവാഹിയോ ആയിരുന്നില്ലെന്നും സുരേഷ് വ്യക്തമാക്കി.

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അജിൻ വെളിപ്പെടുത്തി. സിപിഐഎമ്മിൽ പ്രവർത്തിക്കാൻ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനായി ബ്രാഞ്ച് സെക്രട്ടറിയെയും മറ്റ് പ്രാദേശിക നേതാക്കളെയും സമീപിച്ചിരുന്നുവെന്നും അജിൻ പറയുന്നു. ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടില് യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ രാജി; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധം
വയനാട്ടില് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് നേതാക്കള് രാജി വെച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാലി ഇമ്മിനാണ്ടി, മുന് ജില്ലാ ജനറല് സെക്രട്ടറി മുസ്തഫ ഇറമ്പയില് എന്നിവരാണ് രാജി വെച്ചത്. പനമരം പഞ്ചായത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥിയെ പിന്തുണയ്ക്കുമെന്നും നേതാക്കള് അറിയിച്ചു.

നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
നിലമ്പൂരിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമായി. അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം തീരുമാനിച്ചു. മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്ന നാണികുട്ടി കൂമഞ്ചേരിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും ലീഗ് പരാജയപ്പെട്ടിരുന്നു.