Political Meeting

ഇന്ത്യ സഖ്യ യോഗം പൂർത്തിയായി; പ്രധാന വിഷയങ്ങളിൽ ചർച്ചകൾ
ഇന്ത്യ സഖ്യ യോഗം ഇന്ന് വൈകീട്ട് പൂർത്തിയായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിൽ 24 പാർട്ടികൾ പങ്കെടുത്തു. പാർലമെന്റിൽ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ യോഗം തീരുമാനമെടുത്തു.

എൽഡിഎഫ് പാർട്ടികളെയും യുഡിഎഫിൽ എത്തിക്കും; രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്
എൽഡിഎഫിന്റെ ഭാഗമായ പാർട്ടികളെ യുഡിഎഫിൽ എത്തിക്കുമെന്ന് കൺവീനർ അടൂർ പ്രകാശ്. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് നടക്കും. പുനഃസംഘടനയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലെ പ്രധാന അജണ്ടകളാണ്.

പി വി അൻവറിന്റെ യോഗത്തിന് അനുമതി നിഷേധിച്ചു; PWD റസ്റ്റ് ഹൗസിൽ തുടരുന്നു
പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗത്തിന് PWD റസ്റ്റ് ഹൗസിൽ അനുമതി നിഷേധിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് അനുമതി നിഷേധിച്ചതെന്ന് അൻവർ പറഞ്ഞു. എംഎൽഎയും സംഘവും റസ്റ്റ് ഹൗസിൽ തുടരുകയാണ്.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഒക്ടോബര് 27ന്; പ്രമുഖ നേതാക്കളെ ക്ഷണിക്കുമെന്ന് വിജയ്
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഒക്ടോബര് 27ന് വിഴുപ്പുറത്ത് നടക്കുമെന്ന് നടന് വിജയ് പ്രഖ്യാപിച്ചു. സമ്മേളനത്തില് പാര്ട്ടിനയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല് ഗാന്ധി, പിണറായി വിജയന് തുടങ്ങിയ പ്രമുഖ നേതാക്കളെ ക്ഷണിക്കാന് നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്ട്ടുകള്.